25 February, 2012

മരപാണി(വലിയപാണി)


ക്ഷേത്രങ്ങളില്‍ കലശങ്ങളില്‍ (നവീകരണം-പുന പ്രതിഷ്ഠ കലശങ്ങള്‍,അഷ്ടബന്ധ കലശം,ദ്രവ്യ കലശം) ബ്രഹ്മ കലശം എഴുന്നള്ളിക്കുന്നതിനു മുന്‍പും സംഹാരം,തത്വം,സംഹാര തത്വ കലശം(പുനപ്രതിഷ്ടക്ക്) മുതലായ കലശങ്ങള്‍ക്കും(ഇതിനു പരി കലശങ്ങള്‍ ഇല്ല) ,ഉത്സവബലിക്കും(എഴുന്നള്ളിക്കുന്നതിനു മുന്പ്) ആണ് സാധാരണയായി മര പാണി കൊട്ടുന്നത്. ചില ഇടങ്ങങ്ങളില്‍ ആറാട്ട് ബലിക്കും കൊട്ടാറുള്ളതായി കേട്ടിട്ടുണ്ട്)(സാധാരണ ആറാട്ട് ബലിക്കു തിമില പാണി ആണ് പതിവ്). തിമില പാണിയെ കുറിച്ച് വേറൊരു പോസ്റ്റ്‌ തയ്യാറാക്കുന്നുണ്ട്. പല തരത്തില്‍ ഉള്ള മരപ്പാണി നിലവില്‍ ഉണ്ടായിരുന്നു.(എന്നാല്‍ ഇന്ന് മുഖ്യമായും രണ്ടു തരാം മാത്രമേ പ്രയോഗത്തില്‍ ഉള്ളു. മൂന്നു ത തോം,നാല് ത തതോം). ഓരോ സന്ദര്ഭതിനനുസരിച്ചു കൊട്ടുന്നതില്‍ മാറ്റം ഉണ്ടാവാം. ഓരോ സമയവും സന്ദര്ഭവവും പ്രാധാന്യവും അനുസരിച്ചാണിത്.അതിനെ കുറിച്ച് വിശദമായി പിന്നീട് പറയാം. മരപാണിയില്‍ ഉപയോഗിക്കുന്ന വാദ്യങ്ങള്‍- രണ്ടു മരം,ശേങ്ങില,ശങ്ഖു(എന്റെ നാട്ടില്‍) ഇതിനു പ്രാദേശികമായ മാറ്റങ്ങള്‍ ഉണ്ടാവാം. ചില ഇടങ്ങളില്‍ ഒരു മരമേ ഉപയോഗിക്കു. മറ്റു ചില ഇടങ്ങളില്‍ ഒരു മരവും ശേങ്ങിലയും ശങ്ഖും പിന്നെ വലംതലയും ഉപയോഗിക്കുന്നു.
ഇനി വസ്ത്ര ധാരണം. പാണി കൊട്ടുന്ന മാരാര്‍ കുളി കഴിഞ്ഞു ഭസ്മം പൂശി തറ്റുടുത്ത്‌ ഉത്തരീയം ഇടണം.
പാണി തുടങ്ങുന്നതിനു മുന്പ് വിളക്കിനു മുന്നില്‍ നിറപറ വയ്ക്കുന്നു. അതിനു ശേഷം മരത്തില്‍ ചോറിടുന്നു(ഓണക്കലരിയും കരിപൊടിയും ചേര്‍ത്ത്) ശുദ്ധമാക്കുന്നു എന്നാണു സങ്കല്‍പം. പാണിക്ക് ശേഷം ഇത് തുടച്ചു മാറ്റണം..തന്ത്രിടെ അനുവാദത്തോടു കൂടി ക്ഷേത്രം മേല്‍ശാന്തി നിറപറക്കു മുന്നിലെ വിലക്ക് കൊളുത്തുന്നു. പിന്നെ മാരാര്‍ തന്ത്രിയോട് മൂന്നു വട്ടം അനുവാദം ചോദിച്ച ശേഷം പാണി തുടങ്ങുന്നു.

വളരെ ശ്രദ്ധയോടും ശുധിയോടും കൂടെ ചെയ്യേണ്ട കര്‍മം ആണ് മര പാണി. ആയതിനാല്‍ പണ്ട് കാലത്ത് ഇതിനെ കുറിച്ചുള്ള അറിവുകളും കൂടാതെ എന്ണങ്ങളും നല്ല പ്രായവും പക്വതയും വന്നതിനു ശേഷമേ കൈമാറുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ കലപീടം പോലെ ഉള്ള സ്ഥാപനങ്ങളില്‍ പാണി പഠിപ്പിക്കുന്നുണ്ട്...

1 comment:

  1. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം താങ്കൾ എടുത്തതാണോ? ഈ ചിത്രം പാണിയെക്കുറിച്ചുള്ള വിക്കിപീഡിയ പേജിൽ ഉപയോഗിക്കുവാൻ താങ്കൾക്ക് സമ്മതമാണോ? ആണെങ്കിൽ sreejithk2000[@]gmail.com എന്ന ഐഡിയിൽ ഒരു മെയിൽ അയക്കാമോ?

    ReplyDelete